2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

പടച്ചോന്‍.......

പതിവുപോല്‍ ചന്ദ്രന്‍ മാഷ്‌ കോളേജിലേക്ക് പോകുന്ന വഴിയില്‍. അയല്‍ക്കാരി ആമിനാഉമ്മ
മാഷിനോട്. മാഷേ അസീന ഇന്ന് കോളേജിലേക്ക് വരില്ല.എന്ത് പറ്റി ഉമ്മാ.ഓളെ കാണാന്‍ ഒരുകൂട്ടെര്‍ വരുന്നുണ്ട് പതിവിലും സന്തോഷത്തോടെ ആ ഉമ്മ.

മാഷ്ന്റെ കൂടി കാരുണ്യം കൊണ്ടല്ലേ ഉപ്പയില്ലാത്ത എന്റെ കുട്ടിയെ ഇന്ന് ഇത് വരെ പടുപ്പിച്ചേ,അപ്പോള്‍ മാഷിനോട് എങ്ങനയാ പറയാതിരിക്കണേ.ഇതുവരെ ഫീസും ഒന്നും വാങ്ങിക്കാതെ മാഷ്‌ പഠിപ്പിച്ചില്ലേ.സന്തോഷം കൊണ്ട് ഉമ്മയുടെ കണ്ണ് നിറഞ്ഞു...... വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നൂ.........
ഉമ്മ എപ്പോഴും ഇത് തന്നെ പറയും ആരെ കണ്ടാലും എന്റെ പെങ്ങളെ പഠിപ്പിക്കുന്നതിന് ഞാനാരോടാ ഫീസ്‌ വാങ്ങിക്കുക. സന്തോഷത്തോടെ ചന്ദ്രന്‍ മാഷ്‌.... എല്ലാത്തിനും പടച്ചവന്‍ വഴികാണിക്കും....


അതെ മോനെ വീട്ടുമുറ്റത്ത്‌ നിന്ന പ്ലാവിനെ ചൂണ്ടികാണിച്ചുകൊണ്ട്‌ ഇന്നലെ ഒരു കൂട്ടര്‍ വന്നു അതിനു വില പറഞ്ഞിട്ട് പോയി മാഷേ എണ്‍പതിനായിരം സംമ്മതിച്ചു.നിക്കാഹു കൊണ്ടുവന്ന
തരവന്‍ വാസു പറഞ്ഞത് അവര്‍ നല്ല ആള്‍ക്കാരാ പയ്യന് സെക്രട്രിയെറ്റില്‍ ആണ് പണി അപ്പോള്‍ അവരുടെ നിലയും വിലയും വച്ച് ഇരുപത്തിയഞ്ച് പവനും ഒരുലക്ഷം രൂപയും കൊടുക്കണം.സ്വര്‍ണ്ണം ഇരുപതു പവനോളം ഉണ്ട് അവളുടെ വാപ്പാ പോകുന്നതിനു മുന്‍പേ സ്വരുക്കൂട്ടി വച്ചതാ.അഞ്ചു പവന്‍ ബാക്കി ബന്ധുക്കള്‍ എല്ലാരും കൂടി തരും.പിന്നെ കാശ് അച്ചാരമായി ആദ്യം തന്നെ കൊടുക്കണം. അതിനു ഞാന്‍ നോക്കിയിട്ട് ഈ പ്ലാവ് കൊടുക്കുകയേ നിവര്‍ത്തിയുള്ളൂ......... ശെരി ഉമ്മാ എനിക്ക് പോകാന്‍ സമയമായി എല്ലാം മംഗളമായി നടക്കും ബാക്കി കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ഇവിടില്ലേ ഉമ്മ അവള്‍ക്കു ഇഷ്ടപ്പെട്ടാല്‍ വാക്ക് കൊടുത്തോളൂ.


കോളേജില്‍ നിന്നും വീട്ടിലെത്തിയ മാഷിനോട് അമ്മ... ചന്ദ്രാ... അസീനയെ കാണാന്‍ വന്നവര്‍ക്ക് അവളെ പിടിച്ചു അവള്‍ക്കും. ഞാനും പോയിരുന്നു.നല്ല ആള്‍ക്കാരുതന്നയാ.
അല്ലെങ്കിലും അവള്‍ക്കെന്ത കുറവ് സൗന്തര്യമില്ലേ,വിദ്യാഭ്യാസം ഇല്ലേ തെല്ലഹങ്കാരതോടെ ചന്ദ്രന്‍ മാഷ്‌. ദെ പറഞ്ഞു തീര്‍ന്നപ്പോഴേക്കും വന്നല്ലോ.ചെറു പുഞ്ചിരിയോടെ അസീന
ഇഷ്ടപ്പെട്ടോ അസീനാ എന്നാ മാഷുടെ വാക്കുകേട്ട് അവള്‍ തല കുനിച്ചു തറയില്‍ കാലുകൊണ്ട്‌ മഴവില്‍ വരച്ചു ചെറുതായി മൂളി ഉം..

നന്നായി പഠിക്കു പരീഷക്ക് അധിക നാള്‍ ഇല്ല ഫൈനലീയര്‍ ആണ് സന്തോഷത്തോടെ ചന്ദ്രന്മാഷു.


പിറ്റേന്നു രാവിലെ മാഷ്‌ ഉണര്‍ന്നത് പതിവില്ലാത്ത കരച്ചിലും പുറത്തെ സംസാരത്തിന്റെ ബഹളതോടെയും ആണ്.അമ്മയോട് കാര്യം തിരക്കി.മോനെ അമിനാമ്മയുടെ കരച്ചിലും ബഹളവുമാണ് കേട്ടത്....എന്തുപറ്റി അമ്മ......മരം വേണമെന്ന് പറഞ്ഞവര്‍ മെല്ലില്‍ നിന്നും ആളു വിട്ടിരിക്കുന്നു. അന്‍പതിനായിരം ആണെങ്കില്‍ മതി.അതിനു അവര്‍ എല്ലാം പറഞ്ഞു സമ്മതിച്ചു എന്നാണല്ലോ ഇന്നലെ ആമിനാമ്മ എന്നോട് പറഞ്ഞത്.ശെരി തന്നെ ഇപ്പോള്‍ ആവിശ്യക്കാരന്‍ അമിനാഉമ്മ ആയിപ്പോയില്ലേ .അവര്‍ക്ക് ഇപ്പോള്‍ അത് പോടാണ് പിന്നെ നൂറു കാരണങ്ങള്‍. ....ഞാന്‍ ആമിനാമ്മുയെ കണ്ടിട്ട് വരട്ടെ അമ്മാ .....ചന്ദ്രന്‍ മാഷ്.....

ചന്ദ്രന്‍ മാഷിനെ കണ്ടതും ആമിനാ ഉമ്മയുടെ സങ്കടം അണപൊട്ടി.ചന്ദ്രന്‍ മാഷിനു ആ ഉമ്മയെ സമാദാനിപ്പിക്കാന്‍ ആയില്ലാ....നാളെ അച്ചാരം പറഞ്ഞു ഉറപ്പിച്ചിരിക്കുകയ ഞാന്‍ അവരോടു എന്ത് പറയും ...വിതുമ്പിക്കൊണ്ട് ഉമ്മാ.....

എന്തായാലും വീടുവക്കാന്‍ എനിക്ക് തടി വാങ്ങണം അതല്പം നേരത്തെ ആയാലും കുഴപ്പമില്ല. ഞാന്‍ എണ്‍പതിനായിരം ഇപ്പോള്‍ ബാങ്കില്‍ നിന്നും എടുത്തു തരാം ഉമ്മ എന്ന് പറഞ്ഞു ആമിനാ ഉമ്മയെ സമാധാനിപ്പിച്ചു ചന്ദ്രന്‍ മാഷ്‌.ആമിനാ ഉമ്മ ഒരു നിമിഷം അന്ധാളിച്ചു എന്ത് പറയണമെന്നറിയാതെ .ഉമ്മയുടെ കണ്ണീര്‍ തുടച്ച സന്തോഷവുമായി മാഷ്‌ പടിയിറങ്ങി.കാശ് മാഷിന്റെ അമ്മ തന്നെ ആമിനാ ഉമ്മയെ സതോഷതോടെയും അഭിമാനത്തോടെയും ഏല്‍പ്പിച്ചു.

വൈകാതെ തന്നെ മാഷ്‌ മരം മുറിക്കാന്‍ വേണ്ടപ്പെട്ടവരെ ഏല്‍പ്പിച്ചു . മരം     മുറിച്ചു റോഡില്‍ കയറ്റി ഇടുന്നതിനു പതിനായിരം മാഷിനു വേറെയും കൊടുക്കേണ്ടി വന്നു.
മരം മുറിച്ചവര്‍ പല മില്ലുകളില്‍ അറിയിച്ചു ഇത്രയും കാതലുള്ള പ്ലാവ് അവര്‍ ഇത് വരെ മുറിച്ചിട്ടില്ല.വൈകുന്നേരമായപ്പോള്‍ പലരും മാഷിനെ തേടിയെത്തി മരം കണ്ടിട്ട് ഒരു ലഷവും ഒന്നര ലഷവും അത് പിന്നെ മാഷ്‌ പറയുന്ന ഏതു വിലയും അങ്ങനെയായി കാര്യങ്ങള്‍.മാഷ് ആകെ അന്തം വിട്ടു.

ഉടന്‍ തന്നെ ആമിനാ ഉമ്മയെ കണ്ടു കാര്യം പറഞ്ഞു .ഇരുപതിനായിരം കൂടി തരാമെന്നു മാഷ്‌ പറഞ്ഞു. ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു അത് മാഷിന്റെ മനസ്സിന്റെ നമ കൊണ്ടാണ് പറയുന്നത്.
മാഷ് എപ്പോഴും പറയാറില്ലേ പടച്ചോന്‍ കാക്കുമെന്ന് അതെ ഇപ്പോള്‍ മാഷിനെ അതെ പടച്ചോന്‍ തന്നെ അനുഗ്രഹിച്ചു............
ചന്ദ്രന്‍ മാഷും മനസ്സില്‍ പറഞ്ഞു അതെ പടച്ചോന്‍ കാത്തു ......... പടച്ചോന്‍ .................
പ്രീയ സുഹൃത്തുക്കളുടെ തുറന്ന അഭിപ്രായം പ്രതീഷിക്കുന്നൂ.......!!!!