2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

ആത്മനൊമ്പരങ്ങള്‍.... !!....


അച്ഛന്റെയും അമ്മയുടെയും കാലുകള്‍ തൊട്ടു വന്ദിച്ചു യാത്ര പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.കണ്ണുനീരിന്റെ തിളക്കത്തില്‍ കുടിനിന്നിരുന്ന ആരുടെയും മുഖങ്ങള്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇല്ലായ്മയുടെ വറുതിയില്‍ ഒരുപാടു കടമകളും , ബാധ്യതകളും ബാക്കിവെച്ച ജീവിതത്തിന്റെ മുരടിപ്പ് മാറ്റാന്‍ കിട്ടിയ ഒരു അവസരമായിരുന്നു ഗള്‍ഫിലേക്കുള്ള എന്റെയാത്ര.
രാത്രിയുടെ വരണ്ട രണ്ടാംയാമത്തില്‍ മണലാരണ്യത്തില്‍ വിമാനമിറങ്ങുമ്പോള്‍ സ്വീകരിക്കുവാന്‍ എന്റെ പേരെഴുതിയ ബോര്‍ഡുമായി കമ്പനി എക്സിക്യൂട്ടീവ് തമിള്‍ പയ്യന്‍ ഉണ്ടായിരുന്നു.പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാന്‍ അല്പംവൈകിയോ എന്നൊരു സംശയം.... പ്രതീഷിച്ച ജോലി കിട്ടിയില്ലെങ്കിലും,കടമകളും ,ബാധ്യതകളും ആത്മാര്‍ത്ഥത ജ്വലിപ്പിച്ചതെ ഉള്ളൂ.ഒരു മാസത്തിനു ശേഷം ഞാന്‍ ആദ്യമായി രണ്ടു കത്ത് എഴുതി.ഒന്ന് അച്ഛന്, മറ്റൊന്ന് സുനിതക്ക്.സുനിത എന്റെ ഭാര്യ ഒന്നും അല്ല .എന്നാല്‍ പ്രണയിനി എന്ന് പറയാനും വയ്യ...... കാരണം അവള്‍ മറ്റൊരാളുടെ ഭാര്യ ആയിരുന്നു .
എന്നും പതിവുപോലെ സുനിതയുടെ മകന് ക്ലാസ്സ്‌ എടുക്കാന്‍ ചെന്നതായിരുന്നു വീട്ടില്‍ ഞാന്‍. കാളിംഗ് ബെല്‍ സ്വിച്ച് അമര്‍ത്തുമ്പോള്‍ ആണ് അയല്‍പക്കത്തെ ഉണ്ണിമായ പറഞ്ഞത്...... സുനിതയുടെ കുട്ടിക്ക് നല്ല പനിയായിരുന്നൂ . മോനെയും കൊണ്ട് ആശുപത്രിയില്‍ പോയിരിക്കുകയാണ് സുനിത എന്ന് . വാര്‍ഡ്‌ കണ്ടുപിടിച്ചു അകത്തേക്ക് ഞാന്‍ കടക്കുമ്പോള്‍ ട്രിപ്പ് ഇറക്കി കിടക്കുന്ന മകന്റെ അടുത്ത് വിഷമിച്ചിരിക്കുന്ന സുനിതയെ കണ്ടു. ആശ്വാസിപ്പിച്ചു പുറത്തേക്കു ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍-ഇന്നിവിടെ ഞാന്‍ ഒറ്റക്കാണ്,ഇതുവരെ ഇങ്ങനെ നിന്നിട്ടില്ല .... എനിക്ക് പേടിയാകുന്നു.കൂടെ നില്‍ക്കുമോയെന്നു
ചോദിക്കുമ്പോള്‍ അവളുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു .ഏറെനേരം സംസാരിച്ചിരിക്കവേ നിദ്ര കണ്ണുകളെ തഴുകിയിരുന്നു........
നിശ്വാസവായു മുഖത്തടിച്ച ഞാന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ എന്റെ ബെഡില്‍ എന്നോടൊപ്പം കിടക്കുന്ന സുനിതയെയാണ് ഞാന്‍ കണ്ടത്.വര്‍ഷങ്ങളുടെ പരിചയം ഉണ്ടെങ്കിലും എന്നോട് എന്നും ഒരകലം കാത്തുസൂക്ഷിക്കാന്‍ അവള്‍ ശ്രെദ്ധിച്ചിരുന്നൂ .എനിക്ക് അവളോട്‌ മോഹമായിരുന്നു....ആമോഹത്തെ മൌനമായി നെഞ്ചിലോളിപ്പിചിട്ടുമോണ്ട്.ഒരു നവംബറില്‍ കുട്ടിയുടെ ക്ലാസ്സ്‌ കഴിഞ്ഞു വെറുതെ സംസരിച്ചുകൊണ്ടിരിക്കയായിരുന്നു ഞാനും സുനിതയും .ക്ലോക്കില്‍ നോക്കി സുനിത ഹേയ് ബുദ്ദൂസേ ....പോകുന്നില്ലേ....സമയം ഏറെയായി എന്ന ചോദ്യം കേട്ട്, ഒരു കാര്യം തന്നാല്‍പോകാം എന്ന് ഞാന്‍മറുപടിപറയുമ്പോള്‍ എന്റെ ശബ്ദം വിറച്ചിരുന്നോ എന്ന് ഒരു സംശയം.

വാട്ട്‌ യു.... വാണ്ട് എന്ന് ആംഗലേയത്തില്‍ അവള്‍ ചോദിക്കുമ്പോള്‍ -ഗിവ് മി ഒണ്‍ലി ഓണ്‍ കിസ്സ്‌ എന്ന് പറഞ്ഞ ഞാന്‍ ഇരുന്നു വിയര്‍ക്കുന്നുണ്ടായിരുന്നു.ഇത് ചോദിക്കാനുള്ള അകലം നമ്മള്‍ തമ്മില്‍ കുറഞ്ഞോ എന്ന തമാശരൂപത്തില്‍ പറഞ്ഞ അവളെ ഞാന്‍ എന്റെ കരവലയത്തില്‍ ആക്കുകയായിരുന്നു .

കുടുംബബന്ധങ്ങളുടെ ബന്ധനത്തില്‍ കഴിഞ്ഞിരുന്ന സുനിതയെ പ്രണയിക്കുന്നതില്‍ എനിക്ക് ഒരു ഭ്രമം ആയിരുന്നൂ. ആ പ്രണയത്തിനു എല്ലാ മധുരവും , വൈശ്യഷ്ടവും ,മനോഹരിതയുമൊക്കെ ഉണ്ടായിരുന്നു .ഡിസംബറിലെ മഞ്ഞുപോലെ പ്രണയത്തിന്റെ ആദ്രതയില്‍ മുങ്ങിതാണാ ഒട്ടനവധി ദിനങ്ങള്‍. ഞാനും അവളും പരസ്പരം വേദനകള്‍ പങ്കുവച്ചിട്ടുണ്ട് .വേദനകള്‍ സമ്മാനിച്ചിട്ടുണ്ട് .പലരാത്രികളിലും അരണ്ട വെളിച്ചത്തില്‍ എന്റെ കൈല്‍ തിരുകിവച്ചുതന്ന നോട്ടുകളില്‍ അവളുടെ മുഖം ഞാന്‍ കണ്ടു.
അവള്‍ എന്നിലേക്ക്‌ പകര്‍ന്നുതന്ന സുഖമുള്ള വേദനകളും ,ആവാഹിച്ചിരുന്ന പ്രണയമന്ത്രങ്ങളും മറക്കാനേ കഴിയുന്നില്ലാ

തമ്മില്‍ കാണുമ്പോള്‍ ദേഷ്യപ്പെട്ടും ,കുസൃതികാണിച്ചും ,ഉപദേശങ്ങള്‍ ചൊരിഞ്ഞും വീണ്ടും ഇണങ്ങിയും പിണങ്ങിയും പോയ ദിനങ്ങള്‍ പച്ചയായി ഇന്നും എന്റെ മനസ്സില്‍ നിലനില്‍ക്കുന്നു . നിമിഷങ്ങളും നിലാവും എല്ലാം മഞ്ഞുദിക്കുംപോല്‍ ഞങ്ങളുടെ മനസ്സിന്റെയും ശരീരത്തിന്റെയും അകലം കുറച്ചു

കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഇണക്കത്തിന്റെ ആഴം കുട്ടുമെന്ന പ്രണയ ശാസ്ത്രതോടൊപ്പം ഞാനും നടന്നു. പുക്കളും,ശലഭങ്ങളും , നിലാവുമെല്ലാം നമ്മുടെ പ്രണയ സമ്മാനങ്ങള്‍ ആണെന്ന് തോന്നി.അവള്‍ ചിന്ധിക്കുന്നത് എന്റെ ഹൃദയത്തിലും അവള്‍ നിറയുന്നത് എന്റെ ചിന്തകളിലും ആയിരുന്നൂ .നിലാവുള്ള രാത്രിയിലെ കാന്താരിക്കൂട്ടങ്ങള്‍ പറഞ്ഞിരുന്നത് നമ്മുടെപ്രണയ കഥകള്‍ തന്നെയായിരുന്നു....

പ്രവാസിയായ അവളുടെ ഭര്‍ത്താവിനെ ഉപേഷിച്ച് എന്നോടൊപ്പം ജീവിതം പങ്കിടാമെന്ന് അന്നൊരിക്കല്‍ അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് അഹങ്കാരം തോന്നി. ഇക്കാര്യം കുട്ടുകരനോട് പറഞ്ഞപ്പോള്‍ ഇനിയൊരു സഹോദരിയുടെ കല്യാണം കഴിയാനുണ്ട്. . ...ഒപ്പം ഏറെ പ്രതീഷകളോടെ വളര്‍ത്തിയ അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ സുതാര്യതപറഞ്ഞുതന്ന കുട്ടുകാരന്‍ എന്റെ വഴികാട്ടിയയിരുന്നൂ. ....സഹോദരിയുടെ വിവാഹം കഴിഞ്ഞു ആലോചിക്കാം എന്ന്അവളോട്‌ പറയുമ്പോള്‍ ഒരുമാസത്തെ പിണക്കമുണ്ടാകുമെന്നു ഞാന്‍ കരുതിയില്ല.

പ്രവാസജീവിതതിലെക്കുള്ള യാത്ര പറയുവാന്‍ ചെന്നപ്പോള്‍ നെറ്റിയില്‍ ഒരു നറുമുത്തവും കൈല്‍ കുറെ ഏറെ രൂപയും,തന്നിട്ട് . കാശുകാരനാകുമ്പോള്‍ എന്നെ മറക്കല്ലേ- എന്നവള്‍ പറയുമ്പോള്‍ ഹൃദയത്തില്‍ ആണിയടിച്ച വേദനയായിരുന്നു .എന്റെ പിറന്നാളിന് സമ്മാനമായി അവള്‍ തന്ന സ്വര്ണ മോതിരവും മലയും തിരികെകൊടുക്കുമ്പോള്‍ - ബന്ധം വേര്പെടുതിയാണോ പോകുന്നത് എന്ന് അവളുടെ വാക്കുകളില്‍ വിഷാദം.

മറ്റൊരാളുടെ ഭാര്യയെ സ്നേഹിക്കുന്നത് തെറ്റാണെന്ന് പലവട്ടം മനസ്സ് പറഞ്ഞു .എങ്കിലും ഞങ്ങളുടേത് സ്കൂള്‍ പ്രണയം ആയിരുന്നില്ല ഇരുത്തം വന്ന മനസിന്റെ പക്വത ആയിരുന്നു ഇടയ്ക്കിടെയുള്ള ഫോണ്‍ വിളിയും കത്തുകളും ആ ബന്ധത്തിന് ആയിരം വര്‍ണ്ണങ്ങള്‍ സമ്മാനിച്ചു.

മണലാരണ്യത്തിലെ ജിവിതം മൂനാണ്ടായിരിക്കുന്നൂ .സഹോദരിയുടെ വിവാഹം കഴിഞ്ഞു. വീട്ടുകാര്‍ എന്റെ കല്യാണത്തിന് എന്നെ നിര്‍ബന്ധിക്കുന്നു .ഇവിടുത്തെ ശീതീകരണ യെന്ത്രതിനുപോലും എന്റെ മനസ്സിനെ തണുപ്പിക്കാന്‍ പറ്റുന്നില്ല .ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീഴുന്നു .
ആരെ ഉള്‍ക്കൊള്ളണം സുനിതയോ വീട്ടുകാരെയോ ??

അവധിക്കാലത്തെകുറിച്ചോര്‍ക്കുമ്പോള്‍ അതിരില്ലാതെ പായുന്ന ചിന്തകള്‍ ............... 

5 അഭിപ്രായങ്ങൾ: