2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

ഒരു ജവാന്റെ ജീവിതം...!!!

        പതിവ് പോലെ പട്ടാള ക്യാമ്പില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ ഒരുമിച്ചിരിക്കായിരുന്നൂ. ഒരുമാസത്തെ അതിര്‍ത്തിയിലെ കാവലിനു ശേഷം കിട്ടിയ അല്പം മനസമാധാനം ഞങ്ങള്‍ ഒരുമിച്ചു ആസ്വദിക്കായിരുന്നൂ.ഇതിനിടയില്‍ നുഴഞ്ഞുകയറ്റ മുണ്ടായപ്പോള്‍ തലങ്ങും വിലങ്ങും പാഞ്ഞ വെടിയുണ്ടകള്‍ ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു. ഒപ്പം നമ്മുടെ ബറ്റാലിയനിലെ സഹപ്രവര്‍ത്തകന്‍ കൂടിയായ മലയാളി ബിജുവിന് ഏറ്റ ധാരുണമായ അന്ത്യവും കരളലിയിപ്പിക്കുന്നൂ .തലേദിവസം കൂടി അവനു നാട്ടില്‍ നിന്നും വന്ന കത്തിനോടൊപ്പം കിട്ടിയ അവന്റെ പൊന്നുമോളുടെ ചിത്രമെടുത്തു അടുത്തുതന്നെ നാട്ടില്‍ പോകണമെന്നും മോള്‍ക്ക്‌ ചോറൂണ് നടത്തണമെന്നും തുടര്‍ന്ന് അവന്‍ പറഞ്ഞ മനക്കോട്ടകള്‍ ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നൂ.ഭാരത്തെ കാക്കാന്‍ ജീവന്‍ വെടിയാന്‍ പോലും തയാറായി നില്‍ക്കുന്ന ഞങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ വീട്ടുകാര്‍ക്കോ,നാട്ടുകാര്‍ക്കോ, എന്തിന് ഭരണകൂടത്തിനോ പോലും കഴിയുന്നില്ല.ഒരു ജനതയെ മൊത്തം കാക്കുന്ന ഞങ്ങള്‍ക്ക് അതില്‍ വിഷമിക്കാനും സമയമെതുമില്ല . ഈ വരുന്ന അടുത്ത മാസം എന്റെ മോളുടെ രണ്ടാം പിറന്നാളാണ്. എന്റെ പൊന്നുമോളെ ഒന്നുകാണാനും താലോലിക്കാനും ഉള്ള ദിനങ്ങള്‍ എണ്ണി ഇരിക്കയാണ് ഞാനിപ്പോള്‍.


      വിവാഹം കഴിഞ്ഞു വര്ഷം രണ്ടു കഴിഞ്ഞെങ്കിലും എന്റെ ബിന്ദുവിനോടുത്തുള്ള ദിനങ്ങള്‍ 
അതെനിക്ക് ഇന്നും മോഹമാണ്.ആ മോഹങ്ങള്‍ ഉള്ളിലൊതുക്കി എന്നെ പോലെ ആയിരം പതിനായിരം ജവാന്മാര്‍ ഇതുപോലെ മറ്റുള്ളവരുടെ ജീവിതത്തിന്റെ സമാധാനമായ ഉറക്കത്തിനും ജീവിതത്തിനും വേണ്ടി അതിര്‍ത്തിയില്‍ ഉറങ്ങാതിരിക്കുന്നൂ ആ കൂട്ടത്തില്‍ ഈ ഞാനും, എന്നതില്‍ അഭിമാനം കൊള്ളുന്നൂ.ഞങ്ങളുടെ മോഹങ്ങള്‍ ശിഥിലമായാലെന്താ ഒരു ജനതയുടെ മോഹങ്ങളും സ്വപ്നങ്ങളും സാക്ഷാല്‍ക്കരിക്കാന്‍ ഞങ്ങള്‍ കാവലിരിക്കുന്നില്ലേ. അതില്‍ പരം മഹത്വം വേറെയില്ലെന്ന് വിശ്വാസിക്കുന്നവരാനു ഞങ്ങള്‍ ജവാന്മാര്‍. കാത്തിരുന്ന ദിനങ്ങള്‍ തള്ളി നീക്കി കിട്ടിയ നാല്പത്തിയഞ്ച് ദിവസത്തെ ലീവുമായി കാശ്മീരില്‍ നിന്നും ഞാന്‍ ട്രെയിന്‍ കയറി എന്റെ ബിന്ദുവിനേയും പോന്നുമോളെയും കാണാന്‍.അമ്മയും അച്ഛനും നഷ്ടപ്പെട്ടതിനു ശേഷം എനിക്ക് എല്ലാം എന്റെ ബിന്ദുതന്നെ ഇപ്പോള്‍ എന്റെ പോന്നുമോളും. ഒരു രാവും പകലും യാത്ര കഴിഞ്ഞു ഞാന്‍ എന്റെ നാട്ടില്‍ എത്തി. വീട്ടില്‍ ചെന്നതും എന്റെ പൊന്നുമോളെ എടുത്തു വാരിപ്പുണര്‍ന്നു.നിഷ്കളങ്കമായ എന്റെ മോളുടെ മുഖം കണ്ടപ്പോള്‍ വരണ്ട ഭൂമിയില്‍ മഴ പെയ്ത പോലെ എന്റെ മനസ്സ് നിറഞ്ഞു.എട്ടു മാസത്തിനു ശേഷം എന്റെ ബിന്ദുവുമായുള്ളോരു ദിനങ്ങള്‍ ഞാന്‍ ശെരിക്കും ആസ്വദിക്കായായിരുന്നൂ. 



    ഒരാഴ്ച കഴിഞ്ഞപ്പോള്‍ പുതിയ വീടിനുള്ളിലെ പുതിയ കക്കൂസ് ബ്ലോക്കായി.കഴ്ട്ടപ്പെട്ട കാശുകൊണ്ട് ഈ ജന്മത്തെ ആഗ്രഹമായിരുന്നു ഒരു വീട്.അത് പണിതു ഒരു വര്ഷം കഴിയും മുന്‍പേ കക്കൂസ് ബ്ലോക്ക്‌ ആയതുകൊണ്ട് തന്നെ എന്റെദേഷ്യം ബിന്ദുവിനോടായിരുന്നൂ. കാരണംബിന്ദു അല്ലാതെ വീട്ടില്‍ വേറെ ആരും തന്നെയില്ല എന്നാല്‍ മോള്‍ വല്ലതും എടുത്തിട്ട് അടഞ്ഞതാകാം എന്നാ അവളുടെ സംസാരത്തില്‍ ഞാന്‍ തണുത്തു.പ്ലംബിംഗ് പണി ചെയ്ത രാജുവിനെ ഞാന്‍ ഫോണില്‍ വിളിച്ചു രാവിലെ തന്നെ ശെരിയാക്കാന്‍ വരാം പറഞ്ഞു.പിറ്റേന്ന് രാവിലെ രാജു എത്തി അകത്തു കയറി നോക്കിയപ്പോള്‍ തന്നെ പറഞ്ഞു കാര്യമായിട്ട് എന്തോ പൈപ്പില്‍ തടഞ്ഞിരിക്കുകയാണ്.



    ഏതായാലും സ്ലാബു ഇളക്കി അല്പം മാറ്റി നോക്കാം.അങ്ങനെ ഞങ്ങള്‍ ഇരുവരും കൂടി സ്ലാബു ഇളക്കി മാറ്റി അപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നൂ.ഒരു വലിയ ഉത്സവപറമ്പില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ബലൂണുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആ കുഴിയില്‍ നിറയെ വിവിധവര്‍ണ്ണങ്ങളിലെ ബലൂണുകള്‍ തലങ്ങും വിലങ്ങും നീന്തി തുടിക്കുന്നൂ.ഇത് കണ്ടു രാജു എന്റെ മുഖത്ത് ദയനീയമായി നോക്കി.ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നൂ. ബിന്ദുവിനെ ഒന്നും അറിയിക്കാതെ എല്ലാം ശെരിയാക്കി അന്നുതന്നെ ഞാന്‍ ബിന്ദുവിനു കൊടുത്തിട്ടുപോയ മോബയിലിന്റെ കാള്‍ ലിസ്റ്റ് മൊബയില്‍ സെന്ററില്‍ നിന്നും എടുത്തു.കാള്‍ ലിസ്റ്റു കണ്ട ഞാന്‍ ഞെട്ടി.ഞാന്‍ അതിര്‍ത്തിയില്‍ കഴ്ട്ടപ്പെട്ടത്തിന്റെ പതിന്മടങ്ങ്‌ സമയം ബിന്ദു മറ്റാരുമായോ ഫോണില്‍ക്കൂടി കഴ്ടപ്പെട്ടിരിക്കുന്നൂ.അതിര്‍ത്തിയില്‍ ചീറിപാഞ്ഞ്‌ വരുന്ന വെടിയുണ്ടകള്‍ക്കു മുന്നില്‍ പോലും പകക്കാത്ത ഞാന്‍ ഒന്ന് പകച്ചുപോയി.......

സസ്നേഹം
പ്രശാന്ത് കുട്ടന്‍ (സൗദി )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ