2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

എന്‍റെ പാഴ്നൊമ്പരങ്ങള്‍........... .....

   കുട്ടിക്കാലം അതിന്നും സുവര്‍ണ്ണ നിമിഷമാണ് എനിക്കെന്നെല്ല ഏവര്‍ക്കും എന്‍റെ ഇന്നത്തെ അവസ്ഥയില്‍ ജീവന്റെ തുടിപ്പ് തന്നെ നിലനിര്‍ത്തുന്നത് ആ ഓര്‍മ്മകള്‍ തന്നെ. പിച്ചവച്ചനാള്‍ അമ്മയുടെ കയ്യും പിടിച്ചു നടവരമ്പിലൂടെ ....പിന്നെ കൂട്ടുകാര്‍ ഒന്നിച്ച് അതെ നടവരമ്പില്‍ ...ചേറില്‍ ചാടിയും നീന്തി തുടിച്ചും ചെറു തോര്‍ത്താല്‍ മീന്‍ പിടിച്ചും അതില്‍ കുടുങ്ങുന്ന ചെറു മീനുകളെ കൌതുകത്തോടെ കരയിലേക്ക് ഇടും.അവ അന്ന് ജീവനായി തുടിക്കുന്ന തുടിപ്പ് വാലില്‍ കുത്തി ചാടി....... ചാടി ..തുള്ളി പോകുമ്പോള്‍ നമുക്ക് ആനന്തം അതില്‍ പരമാനന്തം....അന്ന അവ ജീവനായി തുടിച്ചപ്പോള്‍ ഞാന്‍ ഇന്ന് ഒരടി നടക്കാന്‍ ആയി തുടിക്കുന്നൂ.രണ്ടുവര്‍ഷം മുന്നേ ഉള്ള എന്‍റെ അങ്ങാടിയിലേക്കുള്ള ബൈക്ക് യാത്ര..... ഞാനും കൂട്ടുകാരനും ആസ്വദിച്ചു പോകുകെയായിരുന്നു ആ നശിച്ച രാത്രിയില്‍ ചാറ്റല്‍ മഴയില്‍ എന്‍റെ ജീവിതത്തെ ഇരുട്ടിലേക്ക് ആക്കി ചീറിപാഞ്ഞുവന്ന ജീപ്പ് എന്‍റെ ചലന ശേഷിയും കൂട്ടുകാരറെ ജീവനുമായി മടങ്ങി ....പിറ്റേന്നത്തെ പേപ്പറുകള്‍ക്ക് ഒരു ചൂടുള്ള വാര്‍ത്ത.വായനക്കാര്‍ക്ക് ഒരുനിമിഷത്തെ നെടുവീര്‍പ്പ് ....നഷ്ട്ടപ്പെട്ടത്‌ എനിക്കും എന്റെയും സുഹൃത്തിന്റെയുംവീട്ടുകാര്‍ക്ക്.പലരുടെയും സഹതാപം എന്നെ ഇന്ന് മടുപ്പിക്കുന്നു. ഒരു കുപ്പി വിഷം സ്വന്തമായി വാങ്ങാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയ മുഹൂര്‍ത്തങ്ങള്‍ ഒട്ടനവധി. അവിടെയും എന്‍റെ അമ്മയുടെ സ്നഹം എന്നെ തോല്‍പ്പിക്കുന്നൂ.അമ്മക്ക് പകരം അമ്മ മാത്രം ...അമ്മയേക്കാള്‍ വലിയൊരു ജന്മമുണ്ടോ ഇല്ല അതിന്നു ഞാനറിയുന്നൂ അനുഭവത്തിലൂടെ.......



  എനിക്കും നടക്കണം അമ്മയെ നന്നായി നോക്കണം.എന്‍റെ കൂട്ടുകാര്‍ എല്ലാം വിവാഹിതരായി അവര്‍ക്ക് കുട്ടികളായി ....എന്നെ സ്നേഹിക്കാന്‍ പ്രേമിക്കാന്‍ ഒരാളെ ...ഞാന്‍ ഇതിനുമാത്രം എന്ത് തെറ്റ് ചെയ്തു.പലരാത്രികളിലും അരണ്ട വെളിച്ചത്തില്‍ മുകളിലേക്ക് നോക്കി ഈശ്വരന്‍ എന്നെ കാണുന്നില്ലേ .....പടച്ചവന്‍ എന്നെ അറിയുന്നില്ലേ.... കാണുന്നുണ്ട് അവര്‍ അറിയുന്നുണ്ട് 
പക്ഷെ അവര്‍ക്ക് എന്നെക്കാള്‍ ദയനീയ അവസ്ഥയില്‍ അമ്മയും അച്ഛനും എന്തിനു ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ കഴുയുന്നവരെ കാണണ്ടേ ......അതായിരിക്കാം ....ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അറിയുന്നു കാണുന്നൂ എന്നെക്കാള്‍ ഭീകരവും ധാരുണവും ആയ മുഖങ്ങള്‍ വേറെയും അവരും ജീവിക്കുന്നു ജീവന്റെ ചെറു തുടിപ്പുമായി..ഇന്ന് ഞാന്‍ അവരെ അറിയുമ്പോള്‍ എന്നിലെ ആഗ്രഹങ്ങള്‍ക്ക് എന്നിലെ പോരായ്മകള്‍ക്ക്‌ ഒരു വിലയും ഇല്ല മറ്റുള്ളവര്‍ എന്നില്‍ ചൊരിയുന്ന സഹതാപത്തിന്റെ പോലുംവിലയില്ല...........


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ